Latest NewsNewsBusiness

ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

നിഫ്റ്റി 48 പോയിന്റ് നഷ്ടത്തിൽ 19,395-ലാണ് വ്യാപാരം പൂർത്തിയാക്കിയത്

ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ തന്നെ ആഭ്യന്തര സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. സെൻസെക്സ് 143 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,832-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 48 പോയിന്റ് നഷ്ടത്തിൽ 19,395-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സിൽ ഇന്ന് 2,129 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും, 1,887 ഓഹരികൾ നേട്ടത്തിലും, 111 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യൻ ഓഹരികളിൽ വിദേശനിക്ഷേപം വലിയ തോതിൽ കുറയുന്ന ദൃശ്യമാണ് പ്രകടമായത്.

പവർ ഫിനാൻസ് കോർപ്പറേഷൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, പ്രിസ്റ്റീജ് റിയൽ എസ്റ്റേറ്റ്, ഒബ്റോയി റിയൽറ്റി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. പവർഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിലും നേട്ടമുണ്ടാക്കി. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്.യു.എൽ, ടാറ്റാ പവർ, ഫാക്ട് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.

Also Read: ല​ഹ​രി​മ​രു​ന്ന് കേ​സ് പ്ര​തി കൈ​വി​ല​ങ്ങു​മാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​​പ്പെ​​ട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button