തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പാലോട് സ്വദേശി പിടിയിൽ. സംഭവത്തിൽ പാലോട് ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) ആണ് അറസ്റ്റിലായത്. പാങ്ങോട് സ്വദേശിയായ പെൺകുട്ടിയെ ഭീഷണപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കിയതായാണ് വിവരം.
പെൺകുട്ടിയുടെ നഗ്നചിത്രം വിപിൻ ഷാലിന്റെ മൊബൈലിൽ ഭാര്യ കണ്ടതോടെയാണ് വിവരം പുറത്തായത്. സംഭവം ഇയാളുടെ ഭാര്യ വാർഡ് മെമ്പറെ അറിയിച്ചിരുന്നു. വാർഡ് മെമ്പർ വിവരം പോലീസിൽ അറിയിച്ചു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം. നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ തന്നെ കുട്ടിയുമൊത്ത് നഗ്ന ഫോട്ടോ എടുത്തതാണ് ഫോണിൽ സൂക്ഷിച്ചിരുന്നത്. ഇടിഞ്ഞാറിൽ നിന്നാണ് പാങ്ങോട് പൊലീസ് പ്രതിയെ പിടികൂടിയത്. കൂലി പണിക്കാരനായ പ്രതിക്ക് ഭാര്യയും കുഞ്ഞുമുണ്ട്.
Post Your Comments