Latest NewsKeralaNews

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം, ആഘോഷങ്ങള്‍ക്കല്ല : ചീഫ്‌സെക്രട്ടറിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആഘോഷങ്ങള്‍ക്കല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ചിലര്‍ ബുദ്ധിമുട്ടുകയാണെന്നും കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കുറ്റപ്പെടുത്തികൊണ്ട് കോടതി പറഞ്ഞു.

Read Also: അറബിക്കടലിൽ ന്യൂന മർദ്ദം: കേരളത്തിൽ ഇന്നും ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്

‘ആഘോഷങ്ങള്‍ക്കല്ല, മനുഷ്യന്റെ ജീവല്‍പ്രശ്നങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ കുറെ പേര്‍ ബുദ്ധിമുട്ടുകയാണ്’ കോടതി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തിനു തടസ്സമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

കോടതിയില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

സമയബന്ധിതമായി ശമ്പളം കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button