Latest NewsIndia

മഹുവ മൊയ്ത്രയുടെ പാർലമെന്റ് യൂസർ ഐഡി ദുബായിൽനിന്ന് ഉ​പയോഗിച്ചത് 47 തവണ

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങളുടെ കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി . മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കടുത്ത നടപടി തന്നെ വേണമെന്നാണ് കരട് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്.

മഹുവ മൊയ്ത്ര ഐഡിയും പാസ്‌വേഡും അനധികൃത വ്യക്തികൾക്ക് ​കൈമാറിയതായും കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടർന്ന് മഹുവ മൊയ്ത്രയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നൽകി.

47 തവണ മഹുവയുടെ യൂസർ ഐഡിയും പാസ്‌വേഡും ദുബായിൽ നിന്നും ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ഐപി വിലാസവും ലൊക്കേഷനും സംബന്ധിച്ച് വിവരസാങ്കേതികവിദ്യ (ഐടി), ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എന്നിവയിൽ നിന്ന് എത്തിക്‌സ് കമ്മിറ്റി വിശദമായ റിപ്പോർട്ടുകൾ തേടിയിരുന്നു.

നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്. എന്നാൽ, വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്ററി ഡിജിറ്റല്‍ അക്കൗണ്ട് സൗകര്യം പ്രയോജനപ്പെടുത്താനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്പീക്കര്‍ അത് സഭയുടെ എത്തിക്‌സ് സമിതിക്ക് വിടുകയായിരുന്നു
.

shortlink

Related Articles

Post Your Comments

Related Articles


Back to top button