Latest NewsKeralaNews

നഗരഹൃദയത്തിലെ റോഡിൽ 45 കുഴികൾ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം ഓഫീസിന് മുന്നിലൂടെയുള്ള 200 മീറ്റർ മാത്രമുള്ള ചെല്ലിയൊഴുക്കം റോഡിൽ 40 സെന്റിമീറ്റർ ആഴമുള്ള കുഴി ഉൾപ്പെടെ 45 കുഴികളുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Read Also: എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും

കോട്ടയം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. ടാറും മണ്ണും ഒലിച്ചു പോയ അവസ്ഥയാണ് റോഡിലുള്ളത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read Also: തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: ഭൂരിഭാഗം ഇടങ്ങളും വെള്ളക്കെട്ടിനടിയിൽ, സ്കൂളുകൾക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button