വൈക്കം: കാപ്പ ചുമത്തി യുവാവിനെ കരുതൽ തടങ്കലിലാക്കി. വൈക്കം ടിവി പുരം മൂത്തേടത്ത് കാവ് ഭാഗത്ത് പുന്നമറ്റത്തിൽ കണ്ണനെ(ഹനുമാൻ കണ്ണൻ-31)യാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
Read Also : ഗാസ നഗരത്തിലെ ഹമാസിന്റെ തുരങ്കങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം
ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ വൈക്കം പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമം, അടിപിടി, അതിക്രമിച്ചുകടക്കൽ, ദേഹോപദ്രവമേല്പിക്കൽ, ഭീഷണിപ്പെടുത്തൽ, ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Read Also : പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു: രണ്ടുപേർ പിടിയിൽ
Post Your Comments