ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും, ഈ ദിനത്തിൽ മധുര പലഹാരങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത തരത്തിലുള്ള മധുര പലഹാരങ്ങളാണ് ഓരോ ദീപാവലി നാളിലും വിപണി കീഴടക്കാൻ എത്താറുള്ളത്. എന്നാൽ, ഇക്കുറിയും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള മധുര പലഹാരമായ സ്വർണമുദ്ര. പേര് പോലെ തന്നെ സ്വർണത്തിന്റെ അംശം ഉള്ളവയാണ് സ്വർണമുദ്രയെന്ന പലഹാരവും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 24 കാരറ്റ് സ്വർണ പാളിയാണ് മുഖ്യ ആകർഷണങ്ങളിൽ ഒന്ന്.
സ്വർണത്തെപ്പോലെ തന്നെ പൊന്നും വിലയാണ് സ്വർണമുദ്ര പലഹാരത്തിനും ഉള്ളത്. ഒരു കിലോഗ്രാം സ്വർണമുദ്ര വാങ്ങണമെങ്കിൽ ഏകദേശം 21,000 രൂപയാണ് ചെലവ്. ഒരു കഷണം കഴിക്കണമെങ്കിൽ പോലും ഏറ്റവും ചുരുങ്ങിയത് 1,400 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. ഒരു കിലോഗ്രാമിൽ 15 കഷ്ണമാണ് ഉണ്ടാവുക. ബദാം, ബ്ലൂബെറി, പിസ്ത, ക്രാൻബെറി അടക്കമുള്ള വിഭവങ്ങൾ ഉപയോഗിച്ചാണ് ഈ മധുരപലഹാരം തയ്യാറാക്കുന്നത്. അഹമ്മദാബാദിലെ ഗ്വാലിയ എസ്ബിആർ ഔട്ട്‌ലെറ്റാണ് സ്വർണമുദ്ര തയ്യാറാക്കാറുള്ളത്. ഉപഭോക്താക്കളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ചാണ് ഇവ നിർമ്മിക്കുന്നത്.
Also Read: റോഡപകടം: അഞ്ചു പേർ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്
Post Your Comments