Latest NewsNewsLife Style

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര് ഇങ്ങനെ ഉപയോ​ഗിക്കൂ

തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ തൈര് ചർമ്മത്തിനും മികച്ചതാണെന്ന് പലർക്കും അറിയില്ല. തൈര് ഉപയോഗിക്കുന്നത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും സഹായിക്കും.

തെെരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ആൽഫ ഹൈഡ്രോക്സി ആസിഡ് (AHA) ആണ്. ഇത് പലപ്പോഴും വിവിധ ക്രീമുകളിൽ ഉപയോ​ഗിച്ച് വരുന്നു. വലിയ സുഷിരങ്ങൾ, മുഖക്കുരു പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം…

തൈര്, തേൻ എന്നിവയിൽ അടങ്ങിയിരിക്കുന്ന ബ്ലീച്ചിംഗ് ഘടകങ്ങൾ ചർമ്മത്തിലെ മൃതകോശങ്ങൾ, പിഗ്മെന്റേഷൻ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. കറുത്ത പാടുകൾ, നേർത്ത വരകൾ എന്നിവ തേനും തൈരും ചേർത്തുള്ള മാസ്ക് ഉപയോഗിച്ച് കുറയ്ക്കാനാകും. 1 ടീസ്പൂൺ തേനും നാരങ്ങാനീരും 2 ടീസ്പൂൺ തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.

തൈരും ഓട്‌സും കൊണ്ടുള്ള ഫേസ് മാസ്‌ക് ചർമ്മത്തെയും സുഷിരങ്ങളെയും ആഴത്തിൽ വൃത്തിയാക്കാൻ ഫലപ്രദമാണ്. ഈ മാസ്ക് ഉണ്ടാക്കാൻ, 2 ടീസ്പൂൺ ഓട്സ് പൊടിയിൽ 1 ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത്  പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button