വൈക്കം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടവെച്ചൂർ പുത്തൻതറയിൽ പി.എസ്. ഷിജുവിന്റെ മകൻ കുമരകം എസ്കെഎം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷിനു(16)വാണ് മരിച്ചത്.
Read Also : പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു: രണ്ടുപേർ പിടിയിൽ
ഇന്നലെ രാവിലെ ചേർത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നിനാണ് ഷിനുവിനെ കാണാതായത്. ഒരു മാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടുപോയ ഷിനുവിനെ കാസർഗോഡ് നിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു.
കായലിൽ ചാടി ജീവനൊടുക്കിയതായാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. അമ്മ: രജനി. സഹോദരി: പാറുക്കുട്ടി.
Post Your Comments