Latest NewsKeralaNews

ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്

മലപ്പുറം: ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്‌സോ കേസ്.
മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

Read Also: കേരളത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താം: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് ആണ്‍കുട്ടിയുടെ പരാതി.

കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരം 1 165/23 എന്ന ക്രൈം നമ്പറിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസെടുത്തിരിക്കുന്നത്.

പട്ടികജാതിക്ഷേമ ബോര്‍ഡ് മുന്‍ അംഗമാണ് വേലായുധന്‍ വള്ളിക്കുന്ന്. സിപിഎമ്മിന്റെ വള്ളിക്കുന്ന് മേഖലയിലെ മുതിര്‍ന്ന നേതാവാണ് വേലായുധന്‍ വള്ളിക്കുന്ന്. വള്ളിക്കുന്നില്‍ നിന്ന് കോഴിക്കോടേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

വേലായുധന്‍ വള്ളിക്കുന്നിനെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button