കോഴിക്കോട്: സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. സിപിഎം വേദിയില്‍ പങ്കെടുക്കാനുള്ള സാങ്കേതിക തടസം മാറ്റേണ്ടത് ലീഗ് നേതൃത്വമാണ്. ആര്യാടന്‍ ഷൗക്കത്തിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും പി. മോഹനന്‍ പറഞ്ഞു.
Read Also: വായു മലിനീകരണ തോത് ഉയർന്നു: നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ്
സിപിഎം റാലിയോട് ലീഗിന്റെ നിലപാട് പോസിറ്റീവാണ്. പി.കെ കുഞ്ഞാലിക്കുട്ടി റാലിക്ക് ആശംസ നേര്‍ന്നത് ഗുണം ചെയ്യും. ലീഗ് പങ്കെടുക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. സാങ്കേതിക തടസങ്ങള്‍ നീക്കി പങ്കെടുക്കാന്‍ സാധിക്കട്ടെയെന്നും പി മോഹനന്‍ വ്യക്തമാക്കി. ആര്യാടന്‍ ഷൗക്കത്തും റാലിയില്‍ പങ്കെടുക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലൂടെ സിപിഎമ്മിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പി മോഹനന്‍ പറഞ്ഞു. നവംബര്‍ 11ന് കോഴിക്കോട് നടത്തുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
Post Your Comments