Latest NewsKeralaNews

ഭൂരിപക്ഷത്തിനും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമഭാഷയിലും വേണം: പി രാജീവ്

തിരുവനന്തപുരം: ഭൂരിപക്ഷം ജനങ്ങൾക്കും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമ ഭാഷയിലും വേണമെന്നു നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിയമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Read Also: ലീഗൽ മെട്രോളജി നിയമലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ്, 83.55 ലക്ഷം രൂപ പിഴ

നിയമഭാഷ സാധാരണക്കാരനു മനസിലാകേണ്ടതെന്ന കാഴ്ചപ്പാടായിരുന്നു കൊളോണിയൽ കാലത്തുണ്ടായിരുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നവർ മാത്രം അവ മനസിലാക്കിയാൽ മതിയെന്നായിരുന്നു രീതി. ജനാധിപത്യത്തിൽ ജനാധിപത്യത്തിനു ചേരുന്ന നിയമഭാഷയാണുണ്ടാകേണ്ടത്. ഇതിനുള്ള ശ്രമങ്ങൾ നിയമനിർമാണതലങ്ങളിലുണ്ടാകണം. നിയമ ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകണമെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റ് അനക്‌സിലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ നിയമ സെക്രട്ടറി കെ ജി. സനൽ കുമാർ അധ്യക്ഷത വഹിച്ചു. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമ(ഔദ്യോഗിക ഭാഷ – പ്രസിദ്ധീകരണ സെൽ) വകുപ്പ് സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി സംഘടിപ്പിച്ച സർക്കാർ ഉത്തരവ് തയാറാക്കൽ, ഉപന്യാസ രചന എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫസർ ഡോ എം എ. സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. നിയമ അഡിഷണൽ സെക്രട്ടറിമാരായ എൻ ജീവൻ, എൻ ജ്യോതി എന്നിവരും പങ്കെടുത്തു.

Read Also: ‘വസതിയിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി’: മഹുവ മൊയ്‌ത്രയ്ക്കെതിരെ പരാതിയുമായി ജയ് അനന്ത് ദേഹാദ്രായി

shortlink

Related Articles

Post Your Comments

Related Articles


Back to top button