Latest NewsNewsBusiness

മലിനീകരണ മുക്ത ഇന്ത്യ: ദീപാവലി കളറാക്കാൻ ഇക്കുറി വിപണി കീഴടക്കി ഹരിത പടക്കങ്ങളും

നവംബർ 12 വരെ പടക്കങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിപണി കീഴടക്കി ഹരിത പടക്കങ്ങൾ. മലിനീകരണ മുക്ത ഇന്ത്യ എന്ന ആശയത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ ഭാഗമായാണ് ഇക്കുറി ഹരിത പടക്കങ്ങളും വിപണിയിൽ എത്തിയിരിക്കുന്നത്. പശ്ചിമബംഗാളിലെ പ്രമുഖ പടക്ക നിർമ്മാണ കമ്പനിയാണ് ദീപാവലിയോടനുബന്ധിച്ച് മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞ പടക്കങ്ങൾ വിപണിയിൽ എത്തിക്കുന്നത്.

ശബ്ദമില്ലാത്തതും പുകയും ചാരവും പരമാവധി കുറവുള്ളതുമായ പടക്കങ്ങൾ വിൽക്കുന്നതിന് നാല് പ്രധാന വിപണികളാണ് പശ്ചിമബംഗാളിൽ ഒരുക്കിയിരിക്കുന്നത്. കൊൽക്കത്തയിലെ ടാല, മൈദാൻ, ബഹാല, കലിഗ്പൂർ എന്നിവിടങ്ങളിൽ ഹരിത സ്വഭാവമുള്ള കരിമരുന്നുകൾ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് പശ്ചിമബംഗാളിലെ പടക്ക വ്യവസായ മേഖല വ്യക്തമാക്കി. നവംബർ 12 വരെ പടക്കങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്. നിലവിൽ, കൊൽക്കത്തയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം അവതരിപ്പിക്കുന്ന ഈ ഹരിത പടക്കങ്ങൾ അടുത്ത ഘട്ടത്തിൽ രാജ്യം മുഴുവൻ എത്തിക്കാനാണ് തീരുമാനം.

Also Read: കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button