സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,080 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,635 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം, ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞിരുന്നു.
ആഗോളതലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. യുദ്ധ പ്രതിസന്ധി നിലനിൽക്കുന്നതിനെ തുടർന്നാണ് വിലയിൽ മാറ്റങ്ങൾ ദൃശ്യമാകുന്നത്. ആഗോള സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. ഏറ്റവും സുരക്ഷിത നിക്ഷേപ മാർഗ്ഗമാണ് സ്വർണം. അതുകൊണ്ടുതന്നെ, സ്വർണത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണവും ഇക്കാലയളവിൽ ഉയർന്നിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയും, 8 ഗ്രാം വെള്ളിക്ക് 624 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Also Read: നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments