സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇടിമിന്നൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ, കനത്ത ജാഗ്രത പാലിക്കേണ്ടതാണ്. തെക്കൻ തമിഴ്നാട് തീരത്തും, കേരള തീരത്തും ഇന്ന് രാത്രി 11:30 വരെ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Also Read: എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇനി വേണ്ട! വിൽപ്പനയ്ക്ക് വച്ച് ഇലോൺ മസ്ക്, മൂല്യം 50,000 ഡോളർ
Post Your Comments