Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaNews

ബാങ്ക് തട്ടിപ്പ് കേസ്: എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഇഡി കസ്റ്റഡിയിൽ

ചണ്ഡീഗഡ്: ബാങ്ക് തട്ടിപ്പ് കേസിൽ പഞ്ചാബ് ആം ആദ്മി പാർട്ടി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മലേർകോട്‌ലയിൽ നിന്ന് ഇഡി സംഘം കസ്റ്റഡിയിലെടുത്ത ജസ്വന്ത് സിംഗിനെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി ജലന്ധറിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വർഷം ജസ്വന്ത് സിംഗിന്റെ വസതിയിലും മറ്റ് സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. 41 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചായിരുന്നു സിബിഐ റെയ്ഡ്.

അമർഗയി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജസ്വന്ത് സിംഗ്. റെയ്ഡിൽ 16.57 ലക്ഷം രൂപയും 88 വിദേശ കറൻസി നോട്ടുകളും വിവിധ സ്വത്ത് രേഖകളും നിരവധി ബാങ്ക് അക്കൗണ്ടുകളും മറ്റ് സംശയാസ്പദമായ രേഖകളും കണ്ടെടുത്തിരുന്നു. ബാങ്കിൽ നിന്ന് എടുത്ത വായ്പകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് വിനിയോഗിച്ചില്ലെന്നായിരുന്നു ആരോപണം.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സ്‌പെഷ്യല്‍ ട്രൂപ്പ് ചീഫ് കൊല്ലപ്പെട്ടു

സംഭവത്തിൽ ബാങ്കിലെ മുൻ ഡയറക്ടർമാർ, ഒരു സ്വകാര്യ കമ്പനിയുടെ ഗ്യാരന്റർ, മറ്റൊരു സ്വകാര്യ സ്ഥാപനം, അജ്ഞാതരായ പൊതുപ്രവർത്തകർ/സ്വകാര്യ വ്യക്തികൾ എന്നിവർക്കൊപ്പം ഗൗൺസ്പുരയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button