Latest NewsNewsAutomobile

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ ചുവടുറപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്, പുതിയ മോഡൽ ഉടൻ അവതരിപ്പിക്കും

ജാഗ്വാറിന്റെ ഇലക്ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിന്യ പുറത്തിറക്കാൻ സാധ്യത

പ്രീമിയം ഇലക്ട്രിക് കാറുകളുടെ ശ്രേണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ഇലക്ട്രിക് കാർ ശ്രേണി പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ടാറ്റ മോട്ടോഴ്സിന്‍റെ ഇലക്ട്രിക് കാർ വിഭാഗമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും, കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറും കരാറിൽ ഒപ്പുവച്ചു. ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാർ കൺസെപ്റ്റായ അവിന്യയിലാണ് ജാഗ്വാർ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇതിനോടൊപ്പം ജാഗ്വാറിന്റെ ഇലക്ട്രിക് മോട്ടോറുകളും, ബാറ്ററി പാക്കുകളും ഇവയിൽ ഉൾപ്പെടുത്തും.

ജാഗ്വാറിന്റെ ഇലക്ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിന്യ പുറത്തിറക്കാൻ സാധ്യത. 2024 ആദ്യ കാർ വിപണിയിൽ എത്തിക്കാനാണ് ടാറ്റ മോട്ടോഴ്സിന്‍റെ തീരുമാനം. ടാറ്റയുടെ ഏറ്റവും പുതിയ ലോഗോ ആലേഖനം ചെയ്ത് എത്തുന്ന ആദ്യ വാഹനം എന്ന സവിശേഷതയും അവന്യയ്ക്ക് സ്വന്തമാകും. ടാറ്റയുടെ ജനറേഷൻ 3 പ്ലാറ്റ്ഫോമിലാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ, ഈ മോഡലിന്റെ വില സംബന്ധിച്ച വിവരങ്ങൾ ടാറ്റ മോട്ടോഴ്സ് പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, പ്രീമിയം സെഗ്മെന്റിൽ ഉൾപ്പെടുത്തിയതിനാൽ ഉയർന്ന വില തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

Also Read: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം: ജയിൽ ജീവനക്കാരെ തടവുപുള്ളികൾ ആക്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button