Latest NewsKeralaNews

കേരളത്തിൽ ബിജെപിക്ക്‌ ഒരു ജയമോ? അതനുവദിച്ചു കൊടുക്കാൻ ആർക്ക് കഴിയും? സുരേഷ് ഗോപിയെക്കുറിച്ച് രാമസിംഹൻ

ബിജെപി വോട്ട് അദ്ദേഹത്തെ വിജയിപ്പിക്കാൻ തോതിൽ തൃശ്ശൂരിൽ ഉണ്ടെന്ന് ഏഴാം ക്ലാസ്സുകാരൻ പോലും വിശ്വസിക്കില്ല..

അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി യുടെ ജയിക്കാൻ സാധ്യതയുള്ള ഏക സ്ഥാനാർഥിയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപിയെന്നു സംവിധായകൻ രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

കുറിപ്പ് പൂർണ്ണ രൂപം,

അടുത്ത ഇലക്ഷനിൽ ഏറ്റവും കൂടുതൽ വേട്ടയാടാപ്പെടുന്ന സ്ഥാനാർഥി ആരായിരിക്കും?
സംശയിക്കേണ്ട സുരേഷ് ഗോപി തന്നെ. ബിജെപി യുടെ ജയിക്കാൻ സാധ്യതയുള്ള ഏക സ്ഥാനാർഥി.. കേരളത്തിൽ ബിജെപി ക്ക്‌ ഒരു ജയമോ? അതനുവദിച്ചു കൊടുക്കാൻ ആർക്ക് കഴിയും? കൂട്ടത്തിലുള്ളവർക്ക് പോലും കഴിഞ്ഞെന്ന് വരില്ല, അതാണ് രാഷ്ട്രീയം..

READ ALSO:  കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും നടത്തുന്നത് ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമം: എംടി രമേശ്

ഈ വേട്ടയാടപ്പെടൽ ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഈയുള്ളവൻ സുരേഷ് ഗോപി മത്സരിക്കരുതെന്ന് പറഞ്ഞത്, അതുകേട്ടതും സുരേഷ് ഗോപി ജയിക്കരുത് എന്ന വിശ്വാസക്കാരൻ എന്നേ കോയയാക്കി സ്വയം മതം മാറ്റിയതോർമ്മയുണ്ടല്ലോ!

സത്യത്തിൽ സുരേഷ് ഗോപി ജയിക്കേണ്ടത് തൃശ്ശൂർകാരുടെ ആവശ്യമാണ്‌, അദ്ദേഹം ജയിച്ചാൽ കേന്ദ്ര മന്ത്രിസഭയിൽ സഹനല്ലാത്ത ഒരു മന്ത്രിയായി മാറുമെന്നകാര്യത്തിൽ ഒരു സംശയം വേണ്ട..
അങ്ങിനെ വന്നാൽ അത് തൃശ്ശൂരിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട..
അങ്ങിനെ വരാതിരിക്കാൻ, സുരേഷ് ഗോപി ജയിക്കാതിരിക്കാൻ എന്തൊക്കെ കുതന്ത്രങ്ങൾ ഒരുക്കാമോ അതൊക്കെ സകലരും ഒരുക്കും..

ആദ്യ വെടി പൊട്ടിച്ചത് മീഡിയ മുക്കാലാണ്. അതിന് കൂട്ട് ചൂട്ടു പിടിച്ചത് ഇടതു പക്ഷവും.
പക്ഷെ അത് അടപടലം തകർന്ന് തരിപ്പണമായി. ഒരാഴ്ചകൊണ്ട് ഇടതന്മാരുടെ പൊടിപിടിച്ചു കിടന്ന സകല പിടുത്തങ്ങളും സോഷ്യൽ മീഡിയയിൽ ആറാടി, അടികൊണ്ട വിഷപ്പാമ്പുകൾ അടങ്ങിയിരിക്കുമോ? സഭയെക്കൊണ്ട് ഒരു കുത്ത്…. അത് സഭാ വിശ്വാസികൾ തന്നെ പൊളിച്ചു..

ഇനി തോൽപ്പിക്കാനുള്ള വഴിയിൽ പ്രധാനം ഒന്നുകിൽ ഇടതു വലതനു മറിക്കുക വലതൻ ഇടതന് മറിക്കുക അതിനോടൊപ്പം സുരേഷ് ഗോപിയുടെ പാർട്ടിയിലെ തന്നെ കുറച്ചു പേരെ മറിക്കുക.. സംശയിക്കേണ്ടേ ഇതൊക്കെ സംഭവിക്കും.. കാരണം സുരേഷ്‌ഗോപിയേ ഭയപ്പെടണം.. അയാൾ മന്ത്രിയായാൽ ഒരു അഴിമതി വ്യപാരിക്കും ഗുണമുണ്ടാവില്ല…വ്യാപാരികൾക്ക് ഇലക്ഷനിൽ എന്ത് കാര്യം എന്ന് സാമാന്യ ജനങ്ങൾക്ക് സംശയമുണ്ടാവും എന്നാൽ രാഷ്ട്രീയക്കാർക്ക് സംശയം ഉണ്ടാവില്ല..

അടുത്ത തവണയും കേന്ദ്രത്തിൽ മോദി തന്നെയെന്ന് രാഹുൽ ഗാന്തിക്ക് പോലും സംശയം കാണില്ല, അപ്പോൾ കേന്ദ്രത്തിൽ കേരളത്തിൽ നിന്നൊരു മന്ത്രി എന്നത് വ്യവസായികൾക്കൊപ്പം പിണറായിക്ക് പോലും ആവശ്യമാണ്‌.. പക്ഷേ അത് സുരേഷ് ഗോപി ആവരുത്… അതിനുള്ള രഹസ്യ നീക്കം നടക്കുന്നതായി ഒരു കരക്കമ്പി കിട്ടിയതായി അറിയിക്കട്ടെ!

സുരേഷ് ഗോപിക്ക് പകരം മറ്റൊരാളെ ഞങ്ങൾ ജയിപ്പിച്ചു തരാം…
തൃശൂർ സുരേഷ് ഗോപി എടുക്കേണ്ട..
കളി കാണാൻ പോകുന്നതേ ഉള്ളു..സുരേഷ്‌ഗോപിക്കെതിരെ
മുക്കാലിൽ നിന്ന് തുടങ്ങിയ മാധ്യമ വധം ഇനി ശക്തമാവും.
ജാതി പൊന്തി വരും,

സുരേഷ് ഗോപി രക്ഷാ ചരടുകൾ ഒരുപാട് കെട്ടേണ്ടി വരും.. പരിപൂർണ്ണ സംഘിപ്പട്ടം സുരേഷ് ഗോപിക്ക് ചാർത്തപ്പെടുന്നതിന്റെ ഭവിഷത്ത് അദ്ദേഹം തിരിച്ചറിയണം. അദ്ദേഹത്തെ ജയിപ്പിക്കാനുള്ള നീക്കമല്ല മറിച്ചു തോൽപ്പിക്കാനുള്ള നീക്കമാണെന്ന് തന്നെ കരുതണം..

രാഷ്ട്രീയത്തിനുപരിയാണ് അദ്ദേഹത്തിന്റെ റീച്ച് അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങൾക്ക് പൊതു പിന്തുണ കിട്ടുന്നത്, അത് കൊണ്ടു തന്നെ അത് നിലനിറുത്തിയാലേ വിജയ സാധ്യത ഉള്ളൂ.. ബിജെപി വോട്ട് അദ്ദേഹത്തെ വിജയിപ്പിക്കാൻ തോതിൽ തൃശ്ശൂരിൽ ഉണ്ടെന്ന് ഏഴാം ക്ലാസ്സുകാരൻ പോലും വിശ്വസിക്കില്ല..

ഉള്ളത് പറയുമ്പോൾ കോയാ വിളി കൂടുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് കുറിക്കുന്നത്..
അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്ന സമൂഹത്തിന്റെ ബാധ്യതയാണ് ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞാൽ രാഷ്ട്രീയമില്ലാത്തവരുടെയും, കോൺഗ്രസ്സിലെയും സിപിഎം ലെയും നല്ലമനസുകളുടെയും വോട്ട് അദ്ദേഹത്തിന് ലഭിക്കണം.അത് ലഭിക്കാതിരിക്കാൻ സംഘിപ്പട്ടം കൂടുതൽ കൂടുതൽ ഉയർത്തപ്പെടുമെന്ന് സംശയം വേണ്ട.. അത് തന്നെയാണ് ഉദ്ദേശവും..

തൃശൂർകാർ നിശ്ചയിക്കണം അവർ ജയിക്കണമോ അതോ കേവല രാഷ്ട്രീയം ജയിക്കണമോ എന്നത്.. ഏതായാലും സുരേഷ്ഗോപിക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണ്..കൂടെയുള്ള, എതിരുള്ള ശിഖണ്ഡികളും,മേനക രംഭ തിലോത്തമമാരാകുന്ന മാധ്യമസുന്ദരിമാരും നിറഞ്ഞാടും..
നമുക്ക് കണ്ടങ്ങിരിക്കാം..
2024 ൽ പൂരം നടക്കുക തൃശ്ശൂരിൽ തന്നെയാവും..

shortlink

Related Articles

Post Your Comments

Related Articles


Back to top button