KeralaLatest NewsNews

പ്രവാചക വൈദ്യ കോഴ്‌സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: സുപ്രീം കോടതിയുടെ വ്യാജ രേഖകള്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്

കോഴിക്കോട് : പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. കോഴിക്കോട് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയില്‍ സ്ഥാപന ഉടമ മുഹമ്മദ് ഷാഫിക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസ് എടുത്തു.

Read Also: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾക്ക് ദാരുണാന്ത്യം: ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​ പരിക്ക്

പ്രവാചക വൈദ്യ കോഴ്സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോപ്പത്തിക് മെഡിസിന്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സുപ്രിം കോടതിയുടെ വ്യാജ രേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ, ഈ കോഴ്സില്‍ സര്‍വകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.

shortlink

Post Your Comments


Back to top button