കണ്ണൂരിലെ ഇരട്ടകൊലപാതക കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫ പോലീസിനോട് കുറ്റസമ്മതം നടത്തി. കൊലപാതകം നടത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് കസ്റ്റഡിയിലുള്ള മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇരട്ടകൊലപാതക കേസ് സമഗ്ര അന്വേഷണത്തിനായി ഇൻവേസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. കൊലപാതകം നടത്താനുള്ള കാരണം പൂർണമായി വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ പട്ടാമ്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. വൻ പൊലീസ് സുരക്ഷയിൽ മുഖം മൂടിയാണ് പ്രതിയെ വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചത്. അര മണിക്കൂറോളം നടന്ന പരിശോധനക്ക് ശേഷം പ്രതിയുമായി കണ്ണനൂർ കരിമ്പനകടവിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്കൂബ ടീമും പോലീസും നടതിയ പരിശോധനയിൽ കൊലപാതകതിനുപയോഗിച്ച കത്തി ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി.
ചാലിശ്ശേരി, തൃത്താല, പട്ടാമ്പി, കൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇവിടെയും വലിയ പോലീസ് സുരക്ഷാ ഒരുക്കിയിരുന്നു. വ്യാഴാഴ്ച രാത്രി 7.30 യോടെയാണ് സംഭവങ്ങളുടെ ആരംഭം. ഉറ്റ സുഹൃത്തുക്കളായ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാർ, പറമ്പിൽ മുസ്തഫ, കാരക്കാട് സ്വദേശി കബീർ എന്നിവർ മീന്പിടിക്കുന്നതിനായി കണ്ണനൂർ കരിമ്പനകടവ് ഭാരതപ്പുഴയിൽ എത്തി.
ഇവയുടെ വെച്ച് അക്രമം ഉണ്ടാവുകയും മുസ്തഫ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അൻസാറിനേയും കബീറിനെയും കഴുത്തിൽ വെട്ടുകയും ചെയ്തു. മുറിവേറ്റ അൻസാർ റോഡിലേക്ക് ഓടുകയും അതുവഴി വന്ന ബൈക്കുകരുടെ സഹായത്താൽ ആശുപത്രിയിൽ എത്തുകയുമായിരുന്നു. ആശുപത്രിയിൽ എത്തിയ അൻസാർ തന്നെ വെട്ടിയത് മുസ്തഫയാണെന്ന മൊഴി നൽകിയതും മരണപ്പെട്ടു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി മുസ്തഫയെ ചെറുത്തുരുതിക്ക് സമീപം ആറ്റൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അന്വേഷണം നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് സംഭവ സ്ഥലത്തിനടുത്ത് ഭരതപുഴയിൽ നിന്ന് കബീറിന്റെ മൃതദേഹം ലഭിച്ചതോടെ കേസിൽ നിർണായക വഴിത്തിരിവായി. വെട്ടിയ ശേഷം കബീറിന്റെ ശരീരം ഭാരതപ്പുഴയിൽ തള്ളുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ള പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്തുക്കളെ കൊന്നത് താനാണെന്ന് മുസ്തഫ കുറ്റ സമ്മതം നടത്തി.
Post Your Comments