ThiruvananthapuramLatest NewsKeralaJobs & VacanciesNattuvarthaNewsCareerEducation & Career

മെഡിക്കല്‍ കോളേജിലും ആർസിസിയിലും ജോലി നേടാം: വിശദവിവരങ്ങൾ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് നവംബർ എട്ടിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. 08/11/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ എ ബ്ലോക്കിലുള്ള കോൺഫറൻസ് ഹാൾ II- ലാണ് അഭിമുഖം നടക്കുക.

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും മുകളിൽ സൂചിപ്പിച്ച കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. ഉദ്യോഗാർത്ഥികളുടെ എണ്ണം 40-ൽ കൂടുതലാണെങ്കിൽ (നാല്പത്) ഒബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പ്രായപരിധി: 40 വയസ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നവംബർ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു:  അടൂര്‍ ഗോപാലകൃഷ്ണന്‍

അറ്റൻഡർ കം ക്ലീനർ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്എസ്എല്‍സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button