![](/wp-content/uploads/2023/11/bjp-leader.jpg)
റായ്പൂര്‍: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം.
കൗശല്‍നര്‍ മാര്‍ക്കറ്റ് പ്രദേശത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രത്തന്‍ ദുബെയെ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുകയാണ്.
Post Your Comments