Latest NewsIndiaNews

2 കോടിയുടെ ലഹരിവേട്ട നടത്തി അസം റൈഫിൾസ്: രണ്ട് പേർ പിടിയിൽ

ഐസ്വാൾ: മിസോറാമിൽ വൻ ലഹരിവേട്ട. അസം റൈഫിൾസാണ് ലഹരി വേട്ട നടത്തിയത്. മിസോറാമിലെ ചമ്പായിയിൽ നിന്നും 2.06 കോടി രൂപ വിലപിടിപ്പുള്ള 295.28 ഗ്രാം മയക്കുമരുന്നാണ് അസം റൈഫിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മ്യാന്മർ പൗരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അസഫാക് ആലം കുറ്റക്കാരന്‍: പ്രതിക്ക് എതിരെയുള്ള 16 കുറ്റങ്ങളും തെളിഞ്ഞു

അസം റൈഫിളിലും ചമ്പായിലെ എക്സൈസ് ആൻഡ് നർക്കോട്ടിക് വിഭാഗത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.

മറ്റു നടപടികൾക്കായി പ്രതികളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Read Also: വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജികിന് 77.60 ലക്ഷം ഈടില്ലാതെ വായ്പ നല്‍കി സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്തയുടെ കമ്പനി

shortlink

Related Articles

Post Your Comments

Related Articles


Back to top button