Latest NewsNewsIndiaInternational

നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല; സിഖ് സമൂഹം യാത്ര ചെയ്യരുത്: ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്

ഡല്‍ഹി: നവംബര്‍ പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവനുമായ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. നവംബര്‍ പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നും സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നതായും ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

കളമശ്ശേരി ബോംബ് സ്ഫോടനം: മതവിദ്വേഷ പ്രചരണം നടത്തിയ 54 വ്യാജ പ്രൊഫൈലുകൾക്കെതിരെ കേസ്

നവംബര്‍ 19ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി ഞങ്ങള്‍ എയര്‍ ഇന്ത്യയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നവംബര്‍ 19 മുതല്‍ സിഖ് സമൂഹം എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഉപയോഗിക്കരുത്, അത് നിങ്ങളുടെ ജീവന് അപകടമുണ്ടാക്കും. അന്നേദിവസം, ഇന്ദിരാഗാന്ധി വിമാനത്താവളം അടച്ചിടുമെന്നും ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ മുന്നറിയിപ്പ് നല്‍കി. ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം നടക്കുന്ന നവംബര്‍ 19ന് ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button