
രാജ്കോട്ട്: പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് സംഭവം.
രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. അധ്യാപകരും സഹപാഠികളും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post Your Comments