Latest NewsNewsBusiness

കൊട്ടക് ജനറൽ ഇൻഷുറൻസ് ഇനി സൂറിച്ച് ഇൻഷുറൻസ് കമ്പനിക്കും സ്വന്തം, ഓഹരി ഏറ്റെടുക്കൽ നടപടികൾ ഉടൻ

രാജ്യത്തുടനീളം 25 ശാഖകൾ കൊട്ടക് ജനറൽ ഇൻഷുറൻസിന് ഉണ്ട്

കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കൊട്ടക് ജനറൽ ഇൻഷുറൻസിനെ ഏറ്റെടുക്കാനൊരുങ്ങി സൂറിച്ച് ഇൻഷുറൻസ് കമ്പനി. കൊട്ടക് ജനറൽ ഇൻഷുറൻസിന്റെ 51 ശതമാനം ഓഹരികളാണ് സൂറിച്ച് ഇൻഷുറൻസ് സ്വന്തമാക്കുക. ഇതിനായി ഏകദേശം 4,051 കോടി രൂപയുടെ നിക്ഷേപം സൂറിച്ച് ഇൻഷുറൻസ് നടത്തുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ 19 ശതമാനം അധിക ഓഹരി ഏറ്റെടുക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. സൂറിച്ച് ഇൻഷുറൻസ് ഗ്രൂപ്പ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂറിച്ച് ഇൻഷുറൻസ് കമ്പനി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ള അംഗീകാരം അനുസരിച്ചാണ് ഇടപാടുകൾ നടക്കുക. മോട്ടോർ, ഹെൽത്ത്, ഹോം, ഫയർ, മറൈൻ, ലയബിലിറ്റി ഇൻഷുറൻസ് തുടങ്ങിയ നോൺ ലൈഫ് ഇൻഷുറൻസ് സേവനങ്ങളാണ് കൊട്ടക് ജനറൽ ഇൻഷുറൻസ് പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തുടനീളം 25 ശാഖകൾ ഈ ജനറൽ ഇൻഷുറൻസിന് ഉണ്ട്. ഈ വർഷം മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കൊട്ടക് ജനറൽ ഇൻഷുറൻസിന്റെ വിറ്റുവരവ് 1,148.30 കോടി രൂപയാണ്.

Also Read: ഈ ദീപാവലി ജിയോയോടൊപ്പം ആഘോഷിക്കാം! ദീപാവലി സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു

shortlink

Post Your Comments


Back to top button