Latest NewsKeralaNews

തിയേറ്ററിൽ തീപിടുത്തം: സിനിമ കാണാനെത്തിയവർ ഓടിരക്ഷപ്പെട്ടു

പാലക്കാട്: സിനിമ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടുത്തം. പാലക്കാടാണ് സംഭവം. ചെർപ്പുളശ്ശേരിയിലെ ദേവീ മൂവീസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ സമയം തിയേറ്ററിൽ ലിയോ സിനിമ പ്രദർശനം നടക്കുകയായിരുന്നു. സിനിമ പ്രദർശനം നടക്കുമ്പോൾ തിയേറ്ററിനുള്ളിൽ 15 പേരാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. തിയേറ്ററിൽ പുക പടർന്നതും ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടി.

Read Also: ‘മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണം, വന്ന് വന്ന് എൽ.കെ.ജി പിള്ളേർ വരെ ഭീഷണിപ്പെടുത്തുകയാണ്’: ട്രോളി സന്ദീപ് വാര്യർ

പ്രൊജക്ടർ ക്യാബിന്റെ അടുത്തു നിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടെന്ന് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നയുടനെ വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: ലെനോവോ എൽഒക്യു 15ഐആർഎച്ച്8 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button