Latest NewsNewsBusiness

രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്

ഉപഭോക്തൃ ഡിമാന്റിൽ ഉണ്ടായ വർദ്ധനവാണ് കഴിഞ്ഞ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെക്കാൻ സഹായിച്ചത്

പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 58.95 കോടി രൂപയുടെ സംയോജിത ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം സമാന പാദത്തിലെ 43.66 കോടി രൂപയേക്കാൾ 35 ശതമാനം അധികമാണിത്. പ്രവർത്തന വരുമാനം 986.55 കോടി രൂപയിൽ നിന്ന് 14.9 ശതമാനം വർദ്ധനവോടെ 1,133.75 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

ഈ വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ബാധ്യത 420 കോടി രൂപയായിരുന്നു. ഇത് നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദം എത്തിയതോടെ 292 കോടി രൂപയായി. കടബാധ്യത കുത്തനെ കുറഞ്ഞത് വൻ നേട്ടം കൈവരിക്കാൻ സഹായകമായിട്ടുണ്ട്. അതേസമയം, കമ്പനിയുടെ കൈവശമുള്ള കാശ്, കാശ് തത്തുല്യ ആസ്തി എന്നിവ 40 കോടി രൂപയിൽ നിന്നും 90 കോടി രൂപയായി വർദ്ധിച്ചു. ഉപഭോക്തൃ ഡിമാന്റിൽ ഉണ്ടായ വർദ്ധനവാണ് കഴിഞ്ഞ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവെക്കാൻ സഹായിച്ചത്.

Also Read: മുടികൊഴിച്ചിൽ അ‌ലട്ടുന്നുണ്ടോ? ഇതാ ചില പൊടിക്കെെകൾ

shortlink

Post Your Comments


Back to top button