തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
Read Also: പൊതുഗതാഗതത്തിൽ മാറ്റത്തിന്റെ ചുവടുമായി ശ്രീനഗർ: ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങി
25 മുതല്‍ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നില്‍ വെച്ച ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചില്ല. നിലവില്‍ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നാണ് അറിയിച്ചത്.
നിലവില്‍ നവംബറിലും യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് പിരിക്കാന്‍ നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് നിരക്ക് കൂടുന്നത്.
Post Your Comments