കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകീട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ കളമശ്ശേരി എആര്‍ ക്യാമ്പില്‍ യോഗം ചേര്‍ന്നു.
Read Also: വിദ്യാര്‍ത്ഥിക്ക് ജിമ്മില്‍ വെച്ച് കുത്തേറ്റു, വരുണിന്റെ ആരോഗ്യനില അതീവ ഗുരുതരം
ബോംബ് നിര്‍മ്മിച്ചതും, കണ്‍വെന്‍ഷന്‍ ഹാളില്‍ സ്ഥാപിച്ചതും, റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്‍ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക്കിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ പൂര്‍ത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
സാക്ഷികളെ ജയിലില്‍ എത്തിച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വര്‍ഷത്തിലേറെ
വിദേശത്ത് താമസിച്ച മാര്‍ട്ടിന്‍ ബോംബ് നിര്‍മ്മാണം പഠിച്ചത് അവിടെ വെച്ചാണെന്ന് പൊലീസ് സംശയിക്കുന്നു. വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്.
Post Your Comments