KeralaLatest NewsNews

കളമശ്ശേരി സ്‌ഫോടനം: കേന്ദ്രമന്ത്രിയുടെ പ്രസ്താവന തുറന്നുകാട്ടിയത് ബിജെപിയുടെ ഉള്ളിലിരിപ്പെന്ന് പിഎംഎ സലാം

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബിജെപിയുടെ ഉള്ളിലിരുപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പൊലീസും ചില മാധ്യമങ്ങളും ഒരു സമുദായത്തെ ലക്ഷ്യമിട്ട് മുൻവിധിയോടെ പെരുമാറി. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഈ മുൻവിധിയെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ആര് ചെയ്താലും മാതൃകാപരമായി ശിക്ഷിക്കണം. അത് ആവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ഭരണകർത്താക്കൾ തന്നെ എരിതീയിൽ എണ്ണയൊഴിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും പിഎംഎ സലാം വ്യക്തമാക്കി.

Read Also: വ്യാ​ജ ട്രേ​ഡി​ങ് സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്നേ​കാ​ൽ കോ​ടി തട്ടിയെടുത്തു: മുഖ്യപ്രതി പിടിയിൽ

നവകേരള സദസ്സിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ക്രൂരമായ പകപോക്കലാണ് സർക്കാർ നടത്തുന്നത്. ശരിയായി കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന നടപടിയും അംഗീകരിക്കാനാവില്ല. ഭരിക്കുന്നവരുടെ താൽപര്യ പ്രകാരം കേസെടുക്കുന്ന ഈ ഭരണത്തെ ജനാധിപത്യ ഭരണം എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം: രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button