Latest NewsIndiaNews

വെണ്ണക്കല്ലിൽ പൊതിയപ്പെട്ട താമര ക്ഷേത്രം!! അറിയാം ലോട്ടസ് ടെമ്പിളിന്റെ വിശേഷങ്ങൾ

ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് 1986ലാണ്

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിലെ ഏറെ പ്രധാനപ്പെട്ട ഒരു ആകർഷണ കേന്ദ്രമാണ് ലോട്ടസ് ക്ഷേത്രം. ബഹായ് മതവിശ്വാസികളുടെ ആരാധാനാലയമാണെങ്കിലും നാനാജാതിമതസ്ഥർ സന്ദർശകാരായി എത്തുന്ന ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് 1986ലാണ്.

താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ അമ്പലത്തിന്റെ ഒൻപതുവശങ്ങൾ, വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിന്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ്. ഇതിന്റെ ശില്പി   ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ്. ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിർമ്മാണച്ചെലവും പ്രധാനമായും നൽകിയത് അർദിശിർ രുസ്തം‌പൂർ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി 1953 ൽ ചിലവഴിച്ചു.

read also: ജോ​ലി​ക്കി​ടെ എ​സ്റ്റേ​റ്റ് അ​സി. മാ​നേ​ജ​ർക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം

ക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഒൻപത് വാതിലുകൾ ഇതിന്റെ ഒരു നടുത്തളത്തിലെക്ക് തുറക്കുന്നു. ചുറ്റുവട്ടത്ത് ഒൻപത് കുളങ്ങളോട് കൂടിയ 26 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലുതും ശില്പ ചാതുര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നതുമായ അമ്പലങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിനു ശില്പ ചാതുര്യത്തിന് ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button