തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഡിഎയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിയുടേത് അഴിമതിക്കാരുടെയും പീഡകന്മാരുടെയും സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ഇസ്രയേൽ-ഹമാസ് സംഘർഷം: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ
27 കോടി രൂപ മുടക്കി കേരളീയം എന്ന പരിപാടി നടത്തുമ്പോൾ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തൊഴിലുറപ്പുകാർക്ക് കൂലി നൽകാൻ പോലും സർക്കാരിന് പണമില്ല. സഹകരണ മേഖലയിലെ തട്ടിപ്പുകൾ തടയാൻ ശ്രീ അമിത് ഷാ നിയമം കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത യുഡിഎഫ്-എൽഡിഎഫ് നേതാക്കൾ ഒത്തൊരുമിച്ചാണ് കേരളത്തിൽ ബാങ്ക് കൊള്ള നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിലെ സ്ഫോടനത്തിനു പിന്നിലെ സർക്കാരിന്റെയും പോലീസിന്റെയും ഒളിച്ചുകളി ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹമാസിനെ അനുകൂലിക്കുന്ന കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും പാർട്ടി പിരിച്ചുവിട്ട് രാഹുൽ ഗാന്ധിയുടെ മുന്നണിയിൽ ചേർന്ന് ഒറ്റ മുന്നണിയായി തുടരുന്നതാണ് സിപിഎമ്മിന് നല്ലതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
Post Your Comments