Latest NewsNewsLife StyleHealth & Fitness

പാല്‍ ചായ ഇഷ്ടപ്പെടുന്നവരാണോ? ഇത് അറിയൂ ഇല്ലെങ്കിൽ അപകടം

ചായ ശീലമാക്കിയാൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും

ചായ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. രാവിലെ ഉണരുമ്പോൾ തന്നെ ഒരു ചായ കിട്ടണമെന്ന നിർബന്ധം പലർക്കും ഉണ്ടാകും. കട്ടൻ ചായ, പാല്‍ ചായ, ഏലക്ക ചായ, ഇഞ്ചി ചായ, മസാല ചായ… അങ്ങനെ ലോകത്ത് ഒരു നൂറായിരം വെറൈറ്റി ചായകള്‍ ഉണ്ട്.

പാല്‍ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലെയും സെൻട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

read also: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്തു: യു​വ​തി പി​ടി​യിൽ

പാല്‍ചായയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വിഷാദത്തിനും ഉത്കണ്ഠയ്‌ക്കും കാരണമാകുന്നു എന്നാണ് ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. ദിവസവും ചായ കുടിക്കുന്ന പതിവ് ഒരു അഡി‌ക്ഷനിലേക്കും അത് പിന്നീട് മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും . മാനസിക പ്രശ്‌നങ്ങള്‍ക്ക് പുറമേ പാല്‍ ചായ കുടിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നും ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചാസാരയുമാണ് ഇതിന് കാരണം.

ചായ ശീലമാക്കിയാൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും. അധികമായി ചായ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറില്‍ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button