KeralaLatest NewsNews

തേക്കിൻകൂട്ടത്തിനിടയിലൂടെ ഗുൽമോഹർ പൂക്കളുടെ മനോഹര കാഴ്ച ഒരുക്കുന്ന റെയിൽ പാത!

ഏറെ പ്രത്യേകതകളുള്ള മലപ്പുറം ജില്ല 1969 ജൂൺ 16-നാണ് രൂപം കൊണ്ടത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. മലനാടും ഇടനാടും തീരപ്രദേശവുമുള്ള നാട് എന്ന പ്രത്യേകതയും ഈ ജില്ലയ്ക്കുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ:

പടിഞ്ഞാറേക്കര അഴിമുഖം.
വള്ളിക്കുന്ന് അഴിമുഖം.
ബിയ്യം കായൽ.
കോട്ടക്കൽ ആര്യ വൈദ്യശാല.
മലയാള സർവകലാശാലയും അലീഗഢ് സർവചലാശാല, ഇഫ്ളു, എന്നിവയുടെ കേരള കേന്ദ്രങ്ങൾ.
കടലുണ്ടി പക്ഷി സങ്കേതം.
കരിമ്പുഴ വന്യജീവി സങ്കേതം.
നെടുങ്കയം മഴക്കാറ്.
ആഢ്യൻപാറ വെള്ളച്ചാട്ടം.
കനോലി കനാൽ.

കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിന് വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ മണ്ണിൽ നിന്നും വളർന്നവരാണ്.

മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായി ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തിൽ അംഗവുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. എം ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവരും മലപ്പുറത്ത് ജനിച്ചവരാണ്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും ഈ ജില്ലക്കാരാണ്.

കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിർമിത തേക്കിൻ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ റെയിൽപ്പാത 1861ൽ തിരൂരിൽ നിന്ന് താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി വഴി കോഴിക്കോട് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു. അതേ വർഷം അത് തിരൂരിൽ നിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും അടുത്ത വർഷം പട്ടാമ്പി വഴി ഷൊർണൂരിലേക്കും നീട്ടി. ഈ പാത നീണ്ടുനീണ്ടാണ് ഇന്നത്തെ മംഗലാപുരം-ചെന്നൈ റെയിൽപ്പാത രൂപം കൊള്ളുന്നത്. മലബാർ കലാപവും ഈ നാടിന് ചരിത്ര പ്രാധാന്യം നൽകുന്നുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായയിലെ ഭാരത പുഴയുടെ തീരത്തായിരുന്നു മാമാങ്കം എന്ന ബൃഹത്തായ നദീതീര ഉത്സവം പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button