KeralaLatest NewsNews

സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതല്‍ നവംബര്‍ 2 വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും വറ്റാത്ത ജലാശയം: പ്രകൃതി ഭംഗി നിറഞ്ഞ ഇവിടം നിങ്ങൾ കണ്ടിട്ടുണ്ടോ?

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്നാണ് വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും മഴ സജീവമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button