ഹനുമാൻ ഭഗവാനെ പ്രീതിപ്പെടുത്താൻ ചൊല്ലുന്ന മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തിയുണ്ട്. മാത്രമല്ല ആ വ്യക്തികളെ മാരുതി ദേവൻ വിജയതിലകം അണിയിക്കും. അത്യാഗ്രഹവും ദുർവിചാരങ്ങളും ഇല്ലാതെ നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ സ്വാമി അനുഗ്രഹിക്കൂ.
1. ദു:ഖമോചനത്തിന്
ജീവിതദുരിതം, കഷ്ടപ്പാട്, ശത്രുദോഷം എന്നിവയാൽ പൊറുതിമുട്ടിയവർക്ക് ഇവയിൽ നിന്നെല്ലാം മോചനം നേടാനുള്ള മന്ത്രമാണിത്. ഈ മന്ത്രം ജപിക്കുമ്പോൾ സ്വന്തം ദുരിതം അകറ്റണം എന്നു മാത്രം ആഗ്രഹിക്കുക; അത് ഹനുമാൻ സ്വാമിയോട് പറയുക. ബാക്കിയെല്ലാം സ്വാമിക്ക് വിട്ടുകൊടുക്കുക.
മന്ത്രം :
ത്വമസ്മിൻ കാര്യ നിര്യോഗേ
പ്രമാണം ഹരിസത്തമ
ഹനുമാൻ യത്നമാസ്ഥായ
ദുഖ ക്ഷയ കരോ ഭവ :
2 തടസ്സ മോചനത്തിന്
ജീവിതത്തിൽ പല തടസ്സങ്ങളും നമുക്ക് നേരിടും. ചിലപ്പോൾ ദുരിതങ്ങളും തടസ്സങ്ങളും ചേർന്ന് നമ്മെ അടിച്ചിട്ടെന്നിരിക്കും.എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ ഈ പ്രതിസന്ധികൾ അതിജീവിച്ചേ തീരൂ എന്നു വരും. അങ്ങനെ നമ്മൾ ഉണർന്ന് പ്രവർത്തിക്കുന്ന ഘട്ടത്തിൽ ഇനി പറയുന്ന കാര്യസിദ്ധി ഹനുമദ് മന്ത്രം ജപിക്കണം.
മന്ത്രം:
അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ
3 തൊഴിൽ ലഭിക്കാൻ
തൊഴിലില്ലാതെ വിഷമിക്കുന്നവർക്കും ഉദ്യോഗത്തിൽ തടസ്സങ്ങളും വിഷമങ്ങളും അനുഭവിക്കുന്നവർക്ക് അത് നീക്കുന്നതിനും ഉത്തമമാണ് ഇനി പറയുന്ന കാര്യസിദ്ധി ഹനുമാൻ മന്ത്രം. ഈ മന്ത്രം എന്നും ജപിച്ചാൽ വായൂ വേഗത്തിൽ ഫലം ലഭിക്കും.
മന്ത്രം:
ഓം ശ്രീ വജ്റദേഹായ രാമ ഭക്തായ
വായുപുത്രാ നമോസ്തുതേ
Post Your Comments