തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ പശുവാണ് ചത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. രവിയുടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലാണ് പശുവിനെ കെട്ടിയിട്ടിരുന്നത്.
പശു തൊഴുത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലിൽ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റർ, സ്വിച്ച്, ബോർഡുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു. വീടിന്‍റെ ചുമരുകളും തകര്‍ന്നിട്ടുണ്ട്.
Post Your Comments