സാഹസിക യാത്രകളും, മറ്റും ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒട്ടനേകം സ്പോട്ടുകൾ ഇന്ത്യയിലുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഇത്തരം അഡ്വഞ്ചറസ് സ്പോട്ടുകൾ സന്ദർശിക്കാൻ പ്രതിവർഷം ധാരാളം സഞ്ചാരികളാണ് എത്താറുള്ളത്. ആന്ധ്രപ്രദേശിലെ പ്രധാന അഡ്വഞ്ചറസ് സ്പോട്ടുകളെ കുറിച്ച് പരിചയപ്പെടാം.
മായാവി ഗുഹകൾ (Mayavi Caves)
പ്രകൃതി സ്നേഹികൾക്കും, സാഹസികത ഇഷ്ടപ്പെടുന്നവർക്കും, ചരിത്ര സ്നേഹികൾക്കും ഒരുപോലെ ആകർഷകമായ ഇടമാണ് ആന്ധ്രപ്രദേശിലെ മായാവി ഗുഹകൾ. വിശാഖപട്ടണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായാവി ഗുഹ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകൾ ഈ ഗുഹകളിൽ കാണാനാകും. ഈ ഗുഹകളിലേക്ക് എത്തിച്ചേരുന്ന ഓരോ വഴികളും നിഗൂഢതയും സാഹസികതയും പ്രദാനം ചെയ്യുന്നു. മായാവി ഗുഹയുടെ വിധികളിൽ പുരാതന ലിഖിതങ്ങളും കൊത്തുപണികളും ആലേഖനം ചെയ്തിട്ടുണ്ട്. ബേലം ഗുഹകൾ എന്നും ഇവ അറിയപ്പെടുന്നു.
സീതാംപേട്ട് അഡ്വഞ്ചർ പാർക്ക് (Seethampeta Adventure Park)
ആന്ധ്രപ്രദേശിലെ ശ്രീകാംകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്പോട്ടുകളിൽ ഒന്നാണ് സീതാംപേട്ട് അഡ്വഞ്ചർ പാർക്ക്. വളരെ വലിയ വിസ്തൃതിയിലാണ് ഈ പാർക്ക് ഉള്ളത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള ത്രില്ലിംഗ് റൈഡുകൾ ഈ അഡ്വഞ്ചറസ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിപ് ലൈൻ, അമ്പെയ്ത്ത്, ഹൈ റോപ്സ് കോഴ്സ് തുടങ്ങിയ വിനോദങ്ങളും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ശ്രീകാകുളം നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ സീതാംപേട്ട് അഡ്വഞ്ചർ പാർക്കിൽ എത്തിച്ചേരാനാകും.
തലകോന വെള്ളച്ചാട്ടം (Talakona Waterfalls)
സാഹസിക യാത്രികർക്ക് വളരെയധികം ഇഷ്ടമാകുന്ന ഇടമാണ് ആന്ധ്രപ്രദേശിലെ തലകോന വെള്ളച്ചാട്ടം. ചിറ്റൂർ ജില്ലയിലെ ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്കിലാണ് 270 അടി ഉയരത്തിലുള്ള ഈ ട്രക്കിംഗ് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളിലൂടെ സഞ്ചരിച്ചാണ് വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുക. വംശനാശം സംഭവിക്കുന്ന ഒട്ടനവധി ജന്തുജാലങ്ങൾ ഈ വനത്തിനുള്ളിൽ സംരക്ഷിക്കപ്പെടുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശന സമയം. ഈ വെള്ളച്ചാട്ടം കാണാൻ പ്രത്യേക പ്രവേശന ഫീസ് ഒന്നുംതന്നെയില്ല.
Post Your Comments