സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 45,920 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,740 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇതോടെ, ഇന്നും സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയും, ഒരു ഗ്രാമിന് 60 രൂപയും വർദ്ധിച്ചതോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്.
ഒരു പവൻ സ്വർണത്തിന് 46,000 രൂപയിലേക്ക് എത്താൻ ഇനി 80 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ മെയിലാണ് സംസ്ഥാനത്തെ സ്വർണവില ഇതിന് മുൻപ് ഉയർന്ന നിലയിൽ എത്തിയത്. മെയ് മാസം അഞ്ചിന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,750 രൂപയുമായിരുന്നു നിരക്ക്. നിലവിൽ, ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,000 ഡോളർ പിന്നിട്ടിട്ടുണ്ട്. ആഗോളവിലയെ അടിസ്ഥാനമാക്കിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കുന്നത്.
Post Your Comments