തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം അഗ്നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം വിമർശിച്ചു.
Read Also: കളമശ്ശേരി സ്‌ഫോടനം: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം
സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മത തീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദ ശക്തികളോടുള്ള സർക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്ക് പോകും. സംസ്ഥാനത്തോട് കുറേക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Read Also: കുറ്റിപ്പുറത്ത് അധ്യാപകന് പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദ്ദനം: കൈ തല്ലിയൊടിച്ചു, പരാതി
Post Your Comments