ഈ വർഷത്തെ അവസാനത്തെ ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് അർദ്ധരാത്രി മുതൽ ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ ആസ്ട്രോണമി സെന്റർ അറിയിച്ചു. ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും ഇത്തവണ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുന്നതാണ്. ഇന്ത്യയ്ക്ക് പുറമേ, പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ അമേരിക്ക, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ നിന്നും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
ചന്ദ്രൻ മൂലം ഉണ്ടാകുന്ന ഭൂമിയുടെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്നത്തെ ഭാഗിക ചന്ദ്രഗ്രഹണം. ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ഗ്രഹണത്തിന്റെ അംബ്രൽ ഘട്ടം ഞായറാഴ്ച പുലർച്ചെ 2:24 വരെ നീണ്ടുനിൽക്കുന്നതാണ്. ഏകദേശം ഒരു മണിക്കൂർ 19 മിനിറ്റ് വരെയാണ് ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം. ഭാഗിക ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനായി ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.
Leave a Comment