Latest NewsNewsBusiness

ഇന്ധന കുടിശ്ശിക ഉയരുന്നു! അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്

ഒക്ടോബർ 13-ന് ശേഷം ഇതുവരെ 537 ഫ്ലൈറ്റുകൾ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് റദ്ദ് ചെയ്തിട്ടുണ്ട്

പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അടച്ചുപൂട്ടലിന്റെ വക്കിൽ. വിമാന ഇന്ധനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയാണ് എയർലൈൻ നേരിടുന്നത്. ഇന്ധനം നൽകിയ വകയിൽ കമ്പനികൾക്ക് വലിയ തുകയാണ് എയർലൈൻ നൽകാനുള്ളത്. കുടിശ്ശിക കുത്തനെ ഉയർന്നതോടെ പാകിസ്ഥാൻ സ്റ്റേറ്റ് ഓയിൽ വിമാനക്കമ്പനികൾക്കുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കുകയായിരുന്നു. ഒക്ടോബർ 13-ന് ശേഷം ഇതുവരെ 537 ഫ്ലൈറ്റുകൾ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് റദ്ദ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആകെ 10 ഫ്ലൈറ്റുകൾ മാത്രമാണ് സർവീസ് നടത്തിയത്.

കാനഡ, തുർക്കി, ചൈന, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുളള സർവീസുകൾക്ക് മാത്രമാണ് നിലവിൽ എയർലൈൻ മുൻഗണന നൽകുന്നത്. കറാച്ചി, ലാഹോർ, ഇസ്ലാമബാദ്, ക്വറ്റ, മുൾട്ടാൻ, പെഷവാർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ എയർലൈൻ നിർത്തലാക്കിയിട്ടുണ്ട്. കമ്പനിക്ക് ആകെ 745 ബില്യൺ പാക് രൂപയുടെ കടബാധ്യതകൾ ഉണ്ടെന്നാണ് കണക്ക്. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് സ്വകാര്യവൽക്കരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎഫ് രംഗത്തെത്തിയിട്ടുണ്ട്.

Also Read: ഏഴംഗ കുടുംബം മരിച്ച നിലയില്‍: മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നപ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button