ഡൽഹി: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം സംബന്ധിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ നീക്കം ഞെട്ടിപ്പിക്കുന്നതെന്നാണ് ഒവൈസി പറഞ്ഞു. വിഷയം മനുഷ്യത്വപരമാണെന്നും രാഷ്ട്രീയമല്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.
‘ഇതൊരു മനുഷ്യത്വപരമായ പ്രശ്നമാണ്, രാഷ്ട്രീയമല്ല. പ്രമേയത്തില്‍ നിന്ന് വിട്ടുനില്ക്കുമ്പോള്, ഗ്ലോബല്‍ സൗത്ത്, സൗത്ത് ഏഷ്യ, ബ്രിക്സ് എന്നിവിടങ്ങളില്‍ ഇന്ത്യ ഒറ്റപ്പെടുന്നു. നരേന്ദ്ര മോദി ഹമാസ് ആക്രമണത്തെ അപലപിച്ചു. എന്നാല്‍, സന്ധി ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജോര്‍ദാന്‍ രാജാവുമായി സംസാരിച്ചു.എന്നാല്‍, ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ഇത് പൊരുത്തമില്ലാത്ത വിദേശ നയമാണ്,’ ഒവൈസി പറഞ്ഞു.
കറുപ്പുസ്വാമി ക്ഷേത്രത്തിൽ മോഷണം: ക്ഷേത്രം ഭണ്ഡാരവും സ്വർണ താലിയും നഷ്ടപ്പെട്ടു
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് യുഎന്നില്‍ ജോര്‍ദാന്‍ തയ്യാറാക്കിയ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രമേയത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍. എന്നാൽ, പ്രമേയത്തില്‍ ഭീകര സംഘടനയായ ഹമാസിനെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.
Post Your Comments