
കോഴിക്കോട്: കോഴിക്കോട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.
Read Also : ‘എനിക്കവരെ അറിയില്ല’: മോശം പ്രകടം നടത്തിയ പാക് ക്രിക്കറ്റ് ടീമിനെക്കുറിച്ച് പുരോഹിന്റെ പ്രസ്താവന വൈറല്‍
വടകര ചെരണ്ടത്തൂരിലാണ് സംഭവം. മീൻ പിടിക്കാനായി ഫൈബർ ബോട്ടിൽ പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
Read Also : സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റമല്ല, ഷെയര്‍ ചെയ്താല്‍ കേസ്: വ്യക്തമാക്കി ഹൈക്കോടതി
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments