സോള്‍: അമേരിക്കയുടെയും ചൈനയുടെയും യുദ്ധവിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ചൈനാ കടലിന് മുകളില്‍ ചൈനീസ് യുദ്ധവിമാനം യുഎസ് വ്യോമസേനയുടെ ബി-52 ബോംബറിന്റെ 10 അടി അകലത്തില്‍ എത്തിയതായും കൂട്ടിയിടിക്കലിന്റെ വക്കോളമെത്തിയതായും യുഎസ് സൈന്യം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ B-52 ന് അടുത്തെത്തിയ ജെ-11 ജെറ്റിന്റെ പൈലറ്റ് സുരക്ഷിതവും പ്രൊഫഷണലും അല്ലാത്ത രീതിയില്‍ അമിത വേഗതയില്‍ വിമാനം അപകടകരമായ രീതിയില്‍ പറത്തിയെന്ന് യുഎസ് ഇന്‍ഡോ-പസഫിക് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
Read Also: റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തെളിവിനായി യുഎസ് സൈന്യം ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോയും പുറത്തുവിട്ടു. അതേസമയം, അമേരിക്കയുടെ പ്രസ്താവനയോട് ചൈന പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന വിദേശ സൈനിക പട്രോളിംഗിനുള്ള പ്രതികരണമായി ചൈനീസ് ഉദ്യോഗസ്ഥര്‍ മുമ്പും വ്യോമ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
Post Your Comments