
ആഹാര ക്രമത്തിലും തെരഞ്ഞടുക്കുന്ന ഭക്ഷണത്തിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ രോഗങ്ങളെ അകറ്റാവുന്നതാണ്. നമ്മുടെ അസ്ഥികള്‍ക്ക് ദോഷം വരുത്തുന്ന ചില ആഹാര രീതികളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാല്‍സ്യം. എന്നാല്‍, ഉപ്പിന്റെ അമിതോപയോഗം മൂത്രത്തിലൂടെ കാല്‍സ്യത്തെ പുറന്തളളുന്നതിന് കാരണമാകും. അസ്ഥികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് കാല്‍സ്യവും മഗ്‌നീഷ്യവും.
Read Also : സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തമായ ദീപാവലി അലങ്കാരങ്ങള്‍
ദിവസം നാലു ഗ്ലാസില്‍ അധികം കാപ്പി കുടിക്കുന്നത് കാല്‍സ്യത്തിന്റെ അളവ് കുറക്കും. ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഓക്സലേറ്റ്, പഞ്ചസാര എന്നിവ അസ്ഥികളെ ദുര്‍ബലമാക്കും.
കുട്ടിക്കാലം മുതല്‍ക്കേ, സോഡ, കോള തുടങ്ങിയ ശീതളപാനീയങ്ങള്‍ ഉപയോഗിച്ചാല്‍, അത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം പാനീയങ്ങളിലെ ഫോസ്ഫറസ്, ശരീരത്തിലെ കാല്‍സ്യം, മംഗ്‌നീഷ്യം എന്നിവയുടെ അളവ് കുറയ്ക്കും.
Post Your Comments