ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ള മള്‍ബെറി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള തുടങ്ങി പല നിറങ്ങളിൽ ലഭ്യമായ മള്‍ബെറികള്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍, കാത്സ്യം തുടങ്ങിയവയുടെ കലവറയാണ്.
read also: ഡ്രൈവർ മദ്യലഹരിയിൽ: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചുകയറി
ഫൈബര്‍ ധാരാളം അടങ്ങിയ മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നുകൂടിയാണ് ബൾബാറി. അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും മള്‍ബെറി സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മള്‍ബെറി നല്ലതാണ്.
Post Your Comments