Latest NewsNewsIndia

ഛത്തീസ്ഗഢില്‍ കാര്‍ഷിക കടം എഴുതിത്തള്ളും: മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

റാഞ്ചി: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ ഛത്തീസ്ഗഢില്‍ ഭരണത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചെന്നും സംസ്ഥാനത്തെ 18.82 ലക്ഷം കര്‍ഷകരുടെ 9,270 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെന്നും ബാഗേല്‍ സര്‍ക്കാര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശക്തി നിയമസഭാ മണ്ഡലത്തിലെ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also: പ്രധാനമന്ത്രിയ്ക്കെതിരെ അധിക്ഷേപ പരാമർശം: പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

‘ഛത്തീസ്ഗഡില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കര്‍ഷകരില്‍ നിന്ന് 20 ക്വിന്റല്‍ (ഏക്കറിന്) നെല്ല് വാങ്ങുമെന്നും ഞങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്’, അദ്ദേഹം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments


Back to top button