പ്രത്യേക പലിശ നിരക്കിൽ നിശ്ചിത കാലാവധി വരെ നടത്തുന്ന നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ. എന്നാൽ, കാലാവധി തീരും മുൻപ് സ്ഥിര നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ പ്രത്യേക നിബന്ധനകൾ ഉണ്ട്. ഇത്തരത്തിൽ കാലാവധി അവസാനിക്കു മുൻപ് പണം പിൻവലിക്കുന്നതിനുള്ള പരിധി ഉയർത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ, കാലാവധി തീരുന്നതിനു മുൻപ് 15 ലക്ഷം രൂപ വരെയാണ് പിൻവലിക്കാൻ കഴിയുക. എന്നാൽ, പുതുക്കിയ മാനദണ്ഡം അനുസരിച്ച് പരമാവധി ഒരു കോടി രൂപ വരെ പിൻവലിക്കാൻ കഴിയും. കോളബിൾ നിക്ഷേപ പദ്ധതികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രധാനമായും രണ്ട് തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികളാണ് ഉള്ളത്. കോളബിള്‍, നോൺ കോളബിൾ എന്നിങ്ങനെയാണ് നിക്ഷേപ പദ്ധതികൾ. കോളബിൾ നിക്ഷേപ പദ്ധതിയിൽ കാലാവധി തീരും മുൻപ് പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ, നോൺ കോളബിൾ നിക്ഷേപങ്ങളിൽ നിന്ന് കാലാവധി തീരുന്നതിനു മുൻപ് പണം പിൻവലിക്കാൻ കഴിയുകയില്ല. കാലാവധി തീരുന്നതിനു മുൻപ് പണം പിൻവലിക്കാൻ കഴിയാത്തതിനാൽ, നോൺ കോളബിൾ നിക്ഷേപങ്ങൾക്ക് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ നിരക്ക് കൂടുതലായിരിക്കും.
Also Read: പുലിനഖ ലോക്കറ്റ് ധരിച്ച ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍
Post Your Comments